സബ്ബായി ഇറങ്ങാൻ വിസമ്മതിച്ചിട്ടില്ല എന്ന് കൗട്ടീനോ

20211108 234251

ഇന്നലെ സെൽറ്റ വിഗോയ്ക്ക് എതിരായ മത്സരത്തിൽ ബാഴ്സലോണ താരം കൗട്ടീനോ സബ്ബായി ഇറങ്ങാൻ തയ്യാറായില്ല എന്ന് റിപ്പോർട്ടുകൾ നിഷേധിച്ച് കൗട്ടീനോ. ഇത് മാധ്യമങ്ങൾ കെട്ടിചമത്ത് കഥയാണ് എന്ന് കൗട്ടീനോ പറഞ്ഞു. ഈ വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടി. തന്റെ കരിയറിൽ താൻ എപ്പോഴും പ്രൊഫഷണൽ ആയെ പെരുമാറിയിട്ടുള്ളൂ. മാധ്യമങ്ങൾക്ക് എന്നും ഇത് തന്നെയാണ് പണി എന്നും കൗട്ടീനോ പറഞ്ഞു.

സെൽറ്റക്ക് എതിരായ മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം അൻസു ഫതിക്ക് പരിക്കേറ്റപ്പോൾ പരിശീലകൻ ബർഹുവാൻ കൗട്ടീനോയോട് വാം അപ്പ് ചെയ്യാനും പകരം ഇറങ്ങാനും പറഞ്ഞിരുന്നു. എന്നാൽ പരിശീലകൻ പകരം ഇറങ്ങാൻ പറ‌ഞ്ഞപ്പോൾ കൗട്ടീനോ മോശമായ രീതിയിൽ ആണ് പ്രതികരിച്ചത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൗട്ടീനോയെ തിരികെ പരിശീലകൻ ബെഞ്ചിലേക്ക് അയക്കുകയും ചെയ്തിരുന്നു.

Previous articleപോൾ പോഗ്ബയ്ക്ക് പരിക്ക്!!
Next articleആദ്യമായി ബ്രസീൽ സീനിയർ ടീമിൽ ഇടം പിടിച്ചു ആഴ്‌സണലിന്റെ ഗബ്രിയേൽ