പാട്രിക്ക് വിയേര ഇനി ക്രിസ്റ്റൽ പാലസ് പരിശീലകൻ

Img 20210704 180053

റോയ് ഹോഡ്സണ് പകരക്കാരനായി ക്രിസ്റ്റൽ പാലസ് പാട്രിക് വിയേരയെ പരിശീലകനായി നിയമിച്ചു. അടുത്ത മൂന്ന് സീസണുകളിലേക്കായുള്ള കരാർ പാട്രിക് വിയേര ഒപ്പുവെച്ചു. ആഴ്സണലിനൊപ്പം പ്രീമിയർ ലീഗ് ഭരിച്ച ഇതിഹാസ താരമാണ് വിയേര. 1997 നും 2005 നും ഇടയിൽ ആഴ്സണലിന്റെ ഒപ്പം ഉണ്ടായിരുന്ന അദ്ദെഹം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും നാല് എഫ്എ കപ്പുകളും അവിടെ നേടി. 

അതിനു ശേഷം ഇറ്റലിയിൽ യുവന്റസിനായും ഇന്റർ മിലാനായും പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കായും അദ്ദേഹം കളിച്ചു. ഈ ക്ലബുകളിലും അദ്ദേഹം കിരീടങ്ങൾ ഏറെ നേടിയിരുന്നു. ഫ്രാൻസിനായി നൂറിലധികം മത്സരങ്ങൾ കളിച്ച വിയേര ഒരു ലോകകപ്പും ഒരു യൂറോ കപ്പും ഫ്രാൻസിനൊപ്പം നേടി. അമേരിക്കൻ ക്ലബായ ന്യൂയോർക്ക് സിറ്റി, ഫ്രഞ്ച് ക്ലബായ നീസ് എന്നിവരെ ഇതിനു മുമ്പ് വിയേര പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleമെസ്സിയെ നിലനിർത്തണം, ഉംറ്റിറ്റിയെയും പ്യാനിചിനെയും ബാഴ്സലോണ റിലീസ് ചെയ്തു
Next articleപതിവ് പോലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ശ്രീലങ്ക, കളി തടസ്സപ്പെടുത്തി മഴ