മെസ്സിയെ നിലനിർത്തണം, ഉംറ്റിറ്റിയെയും പ്യാനിചിനെയും ബാഴ്സലോണ റിലീസ് ചെയ്തു

20210704 172301

മെസ്സിയെ നിലനിർത്തണം എങ്കിൽ ടീമിന്റെ വേതന ബിൽ കുറക്കണം എന്ന് ലാലിഗ ആവശ്യപ്പെട്ടതിനെ തുടർന്ന് ബാഴ്സലോണ അവരുടെ രണ്ട് സീനിയർ താരങ്ങളെ റിലീസ് ചെയ്തു. ടീമിൽ ഇനിയും കരാർ ബാക്കിയുള്ള പ്യാനിച് ഉംറ്റിറ്റി എന്നിവരെ റിലീസ് ചെയ്യാൻ ആണ് ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. ഇരുവർക്ക് ഫ്രീഡം ലെറ്റർ നൽകി. ഇരുവർക്കും പുതിയ ക്ലബ് കണ്ടെത്താം എന്നും ബാഴ്സലോണ നിർദ്ദേശിച്ചു.

കരാർ പെട്ടെന്ന് റദ്ദാക്കുന്നതിന് ബാഴ്സലോണ ഇരുവർക്കും നഷ്ടപരിഹാരം നൽകേണ്ടി വരും. ഇവർ മാത്രമല്ല കൂടുതൽ താരങ്ങളെ ബാഴ്സലോണ റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. പലരെയും വിൽക്കാനും ബാഴ്സലോണ മാനേജ്മെന്റ് ശ്രമിക്കുന്നുണ്ട്. കൊറോണ കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയ ബാഴ്സലോണക്ക് ഇപ്പോൾ മെസ്സിക്ക് പുതിയ കരാർ നൽകാൻ കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞ ആഴ്ച മുതൽ മെസ്സി കരാർ അവസാനിച്ചതിനാൽ ബാഴ്സലോണയുടെ താരമല്ലാതെ നിൽക്കുകയാണ്. എത്രയും പെട്ടെന്ന് മെസ്സിക്ക് പുതിയ കരാർ നൽകി ആരാധകരുടെ ആശങ്ക തീർക്കാൻ ആണ് ബാഴ്സലോണ പ്രസിഡന്റ് ലപോർട ശ്രമിക്കുന്നത്.