പ്രതീക്ഷിച്ചതിലും വേഗത്തിൽ തോമസ് പാർട്ടി ടീമിൽ തിരിച്ചെത്തും, ആഴ്‌സണലിന് ആശ്വാസം

പ്രീമിയർ ലീഗിൽ ആഴ്‌സണലിന് ആശ്വാസം ആയി തോമസ് പാർട്ടി വേഗത്തിൽ തിരിച്ചു എത്തും എന്ന വാർത്ത. മധ്യനിരയിൽ പ്രധാനപ്പെട്ട താരമായ പാർട്ടി കഴിഞ്ഞ മൂന്നു മത്സരങ്ങൾ കളിച്ചിരുന്നില്ല. എന്നാൽ നിലവിൽ എത്രയും വേഗം പരിക്ക് മാറി പാർട്ടി ടീമിൽ തിരിച്ചെത്തും എന്നാണ് സൂചന.

ഈ ആഴ്ച തന്നെ താരം പരിശീലനത്തിന് ഇറങ്ങിയേക്കും. അങ്ങനെയെങ്കിൽ ഈ മാസം അവസാനത്തോടെ താരം പൂർണ ആരോഗ്യം വീണ്ടെടുത്തേക്കും. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഘാന ടീമിൽ ഉൾപ്പെട്ട പാർട്ടി അവർക്ക് ആയി ഈ മാസം അവസാനം കളിക്കും എന്നാണ് സൂചന. നാളെ യൂറോപ്പ ലീഗിൽ എഫ്.സി സൂറിച്ചിനെ നേരിടുന്ന ആഴ്‌സണൽ പ്രീമിയർ ലീഗിൽ എവർട്ടണെ അടുത്ത ഞായറാഴ്ച നേരിടും.