തോമസ് പാർട്ടിക്ക് വീണ്ടും പരിക്ക്

Newsroom

ആഴ്സണൽ മധ്യനിര താരം തോമസ് പാർട്ടിക്ക് വീണ്ടും പരിക്ക്. ആസ്റ്റൺ വില്ലയ്ക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റ പാർട്ടി രണ്ട് ആഴ്ചയോളം പുറത്തിരിക്കും എന്ന് അർട്ടേറ്റ അറിയിച്ചു. ആഴ്സണലിന്റെ ലീഡ്സിനെതിരായ മത്സരത്തിൽ പാർട്ടി ഉണ്ടാകില്ല. ഒരു പരിക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് പാർട്ടിക്ക് വീണ്ടും പരിക്കേറ്റിരിക്കുന്നത്.

ആഴ്സണലിൽ എത്തിയ ശേഷം ഒമ്പതോളം മത്സരങ്ങൾ ഇതിനകം തന്നെ പാർട്ടിക്ക് പരിക്ക് കാരണം നഷ്ടമായി. അത്ലറ്റിക്കോ മാഡ്രിഡിൽ ആയിരിക്കെ അഞ്ചു വർഷത്തിൽ ആകെ അഞ്ചു മത്സരങ്ങൾ ആയിരുന്നു പരിക്ക് കാരണം പാർട്ടിക്ക് നഷ്ടമായത്. ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി ഇണങ്ങാൻ പ്രയാസമാണെന്നും അതാണ് പരിക്ക് വരാൻ കാരണം എന്നും ആഴ്സണൽ പരിശീലകൻ പറഞ്ഞു.