ക്രിസ്റ്റൽ പാലസ് ആദ്യ പത്തിൽ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് ഗംഭീര വിജയം. ഇന്ന് ബൗണ്മതിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് വിജയിച്ചത്. പ്രധാന താരമായ ഫ്രെയ്സർ ഇല്ലാതെ ആയിരുന്നു ബൗണ്മത് ഇറങ്ങിയത്. ഫ്രെയ്സറിന്റെ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ടീമിനെ ആകെ ബാധിച്ച രീതിയിൽ ആയിരുന്നു ബൗണ്മതിന്റെ ആദ്യ പകുതിയിലെ പ്രകടനം.

ആദ്യ 23 മിനുട്ടിൽ തന്നെ പാലസ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 12ആം മിനുട്ടിൽ മിലിഹോവവിച് ആണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 23ആം മിനുട്ടിൽ ആയുവും ഗോൾ നേടി. ഈ വിജയം പാലസിനെ 42 പോയന്റുമായി 9ആം സ്ഥാനത്ത് എത്തിച്ചു. ആഴ്സണൽ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. ബൗണ്മത് 27 പോയന്റുമായി റിലഗേഷൻ സോണിൽ നിൽക്കുകയാണ് ഇപ്പോൾ.

Advertisement