വെസ്റ്റ് ഹാമിനെതിരെ ഗംഭീര ജയം, ടോപ് 4നോട് അടുത്ത് വോൾവ്സ്

- Advertisement -

ടോപ് 4നായി പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ഷെഫീൽഡും ആഴ്സണലും ടോട്ടൻഹാമുക് ഒക്കെ പോയന്റ് നഷ്ടപ്പെടുത്തിയ ആഴ്ചയിൽ മികച്ച വിജയവുമായി വോൾവ്സ് മുന്നേറി. ഇന്ന് വെസ്റ്റ് ഹാമിനെ നേരിട്ട വോൾവ്സ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഗോളില്ലാതെ മുന്നേറിയിരുന്ന മത്സാരത്തിൽ സബ്ബായി എത്തിയ അഡാമെ ട്രയോരെ ആണ് കളി മാറ്റിയത്.

64ആം മിനുട്ടിൽ സബ്ബായി എത്തിയ ട്രയോരെ 73ആം മിനുട്ടിൽ ആദ്യ ഗോൾ അവസരം ഒരുക്കി. ട്രയോരെയുടെ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ചത് ജിമിനെസ് ആയിരുന്നു. 84ആം മിനുട്ടിൽ നെറ്റോയിലൂടെ വോൾവ്സ് രണ്ടാം ഗോളും നേടി. ഡോഹേർട്ടി ആയിരുന്നു ആ ഗോൾ അവസരം സൃഷ്ടിച്ചത്. ഈ ജയത്തോടെ വോൾവ്സിന് 46 പോയന്റായി. ഇപ്പോൾ ആറാം സ്ഥാനത്താണ് വോൾവ്സ് ഉള്ളത്. അഞ്ചാമത് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനും 46 പോയന്റ് തന്നെയാണ് ഉള്ളത്.

Advertisement