പ്രീമിയർ ലീഗിൽ എവർട്ടണ് മികച്ച വിജയം. ഇന്ന് ഹോം മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട എവർട്ടൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. മത്സരത്തിന്റെ 18ആം മിനുട്ടിൽ ബെർണാഡിലൂടെയാണ് എവർട്ടൺ ആദ്യ മുന്നിൽ എത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ബെന്റെകെയിലൂടെ ക്രിസ്റ്റൽ പാലസ് ഒപ്പം എത്തി.
പക്ഷെ ആ സമനില 9 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. റിച്ചാർലിസണിലൂടെ 59ആം മിനുട്ടിൽ എവർട്ടൺ വീണ്ടും ലീഡ് എടുത്തു. 88ആം മിനുട്ടിൽ കാൾവെർട് ലൂയിനിലൂടെ എവർട്ടൺ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ എവർട്ടൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് എത്തി.













