എവർട്ടനെ തടയാൻ പാലസ് ഇന്ന് ഗൂഡിസൻ പാർക്കിൽ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് മിഡ് ടേബിൾ പോരാട്ടം. മാർക്കോസ് സിൽവയുടെ എവർട്ടൻ ഇന്ന് റോയ് ഹഡ്സന്റെ ക്രിസ്റ്റൽ പാലസിനെ നേരിടും. എവർട്ടന്റെ മൈതാനമായ ഗൂഡിസൻ പാർക്കിലാണ് മത്സരം അരങ്ങേറുക. ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

എവർട്ടൻ നിരയിലേക്ക് പുതിയ സൈനിങ്ങുകളായ യറി മിന, ആന്ദ്രേ ഗോമസ് എന്നിവർ ആദ്യമായി എതിയേക്കും. പരിക്കേറ്റ് പുറത്തായിരുന്നു ഇരുവരും. പാലസ് നിരയിൽ സാഹക്ക് നേരിയ പരിക്ക് ഉണ്ട്. അവസാന നിമിഷം മാത്രമാകും താരത്തെ ഉൾെപ്പടുത്തണോ വേണ്ടയോ എന്ന തീരുമാനം ഉണ്ടാകുക.

2014 ന് ശേഷം പാലസിനെതിരെ കളിച്ച 7 മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ല എന്ന റെക്കോർഡ് നില നിർത്താനാകും എവർട്ടന്റെ ശ്രമം.

Advertisement