പാലസിനെ തോൽപ്പിച്ച് ബ്രെന്റ്ഫോർഡ് തുടങ്ങി

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡ് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ വിജയം. ഒരു ഗോളും ഒരു അസിസ്റ്റും ആയി യോനെ വിസ ബ്രെന്റ്ഫോർഡിന്റെ ഹീറോ ആയി.

Picsart 24 08 18 20 26 07 622

ഇന്ന് ആദ്യപകുതിയിൽ എംബുവൊമേയുടെ ഒരു ഇടം കാലൻ ഷോട്ടാണ് ബ്രെന്റ്ഫോർഡിന് ലീഡ് നൽകിയത്. വിസ ആയിരുന്നു അസിസ്റ്റ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ ക്രിസ്റ്റൽ പാലസ് സമനില നേടി. പിന്നോക്ക് ആണ് സെൽഫ് ഗോൾ വഴങ്ങിയത്. എന്നാൽ ബ്രെന്റ്ഫോർഡ് ഇതിൽ പതറിയില്ല. അവർ അവർ 76ആം മിനുട്ടിൽ വിസയുടെ ഒരു ഗോളിൽ ലീഡ് തിരികെ നേടി. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡിന്റെ ടോപ് സ്കോറർ ആയിരുന്നു വിസ.