സാഹയുടെ ഉഗ്രൻ ഗോളിന് വിസയുടെ മറുപടി, ക്രിസ്റ്റൽ പാലസ്, ബ്രന്റ്ഫോർഡ് മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ് ബ്രന്റ്ഫോർഡ് 1-1 നു സമനിലയിൽ അവസാനിച്ചു. തുല്യശക്തികൾ തമ്മിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഏതാണ്ട് എല്ലാ ഇടത്തും സമാസമം പാലിച്ചു. ഒരു തവണ പാലസ് ശ്രമം ബാറിൽ തട്ടി മടങ്ങി. മത്സരത്തിൽ 59 മത്തെ മിനിറ്റിൽ പാലസ് മത്സരത്തിൽ മുന്നിലെത്തി. ഡികോറെയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ അടിയിലൂടെ ബ്രന്റ്ഫോർഡ് പ്രതിരോധത്തിന് മുകളിലൂടെ പന്ത് വലയിൽ എത്തിച്ച വിൽഫ്രയിഡ് സാഹ പാലസിന് മുൻതൂക്കം നൽകി.

സീസണിൽ നാലാം മത്സരത്തിൽ സാഹ നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്. 88 മത്തെ മിനിറ്റിൽ വിറ്റലി ജാൻലെറ്റിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ പകരക്കാരനായി ഇറങ്ങിയ വിസ ബ്രന്റ്ഫോർഡിനു സമനില ഗോൾ സമ്മാനിച്ചു. അവസാന നിമിഷങ്ങളിൽ ബെൻ മീയുടെ ഹെഡർ ബാറിൽ തട്ടി മടങ്ങിയിരുന്നില്ലെങ്കിൽ ബ്രന്റ്ഫോർഡ് മത്സരത്തിൽ ജയം പിടിച്ചെടുക്കുമായിരുന്നു. ഇരു ടീമുകളും അർഹിച്ച ഫലം തന്നെയായിരുന്നു ഇത്.