ഓസിലിനെയും കൊലാസിനാചിനെയും അക്രമിച്ചവർ അറസ്റ്റിൽ

Newsroom

ആഴ്സണൽ താരങ്ങളായ ഓസിലിനെയും കൊലാസനിചെയും ആക്രമിച്ച കവർച്ചക്കാർ അറസ്റ്റിൽ. ലണ്ടണിൽ തന്നെയുള്ള രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നോർത്ത് ലണ്ടണിൽ വെച്ച് ആയിരുന്നു കയ്യിൽ കത്തിയുമായി രണ്ട് കവർച്ചക്കാർ ആഴ്സണൽ താരങ്ങൾക്ക് എതിരെ തിരിഞ്ഞത്. മുഖം മറച്ചെത്തിയ സംഘം കത്തിയുമായി തിരിഞ്ഞപ്പോൾ അവരോട് പൊരുതി കൊലാസിനാച് അവരെ ഓടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഓസിലിനെയും കുടുംബത്തെയും കൊലാസിനിചിന്റെ ധൈര്യമായിരുന്നു അന്ന് രക്ഷിച്ചത്.

അറസ്റ്റിലായ രണ്ട് പേരെയും ഉടൻ കോടതിയിൽ ഹാജരാക്കും. അന്വേഷണം പൂർത്തിയാകേണ്ടതിനാൽ ഓസിലിനും കൊലാസിനാചിനും ആഴ്സണലിന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കാൻ ആവില്ല. പോലീസ് ഇരുവരെയും കളിപ്പിക്കരുത് എന്ന് ക്ലബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ക്ലബ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.