വോൾവ്സിന്റെ ഫുൾ ബാക്കായ ജോണി ഓട്ടോ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2025വരെയുള്ള കരാറാണ് ജോണി ഒപ്പുവെച്ചത്. 26കാരനായ ജോണി 2018ൽ ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് വോൾവ്സിൽ എത്തിയത്. ഇതുവരെ ക്ലബിൽ 88 തവണ ജോണി കളിച്ചിട്ടുണ്ട്. അവസാന ആറുമാസമായി മുട്ടിന് പരിക്കേറ്റ് പുറത്തായിരുന്നു ജോണി. വോൾവ്സിന്റെ ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ജോണി ഇറങ്ങിയിരുന്നു. ഇതായിരുന്നു ജോണിയുടെ ഈ സീസണിലെ ആദ്യ മത്സരം.