ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്കോസിന് ക്ലബിൽ പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസൺ ഐ എസ് എല്ലിൽ എല്ലാവരെയും ഞെട്ടിച്ച ടീമാണ് ഹൈദരാബാദ് എഫ് സി. പരിശീലകൻ മനോലോ മാർക്കോസിന്റെ മികവാണ് ഹൈദരബാദിനെ ഈ സീസണിൽ മികച്ച ടീമാക്കി നിലനിർത്തിയത്. ഇന്ത്യൻ യുവതാരങ്ങളിൽ വിശ്വാസിച്ച് ടീം പടുത്തുയർത്തിയ മനോലോ മാർക്കോസിന്റെ ഹൈദരബാദ് എഫ് സി ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷയിലാണ്. ഹൈദരബാദിന്റെ ഈ സീസണിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി മനോലോ മാർക്കസിന് ഇപ്പോൾ പുതിയ കരാർ നൽകിയിരിക്കുകയാണ് ഹൈദരാബാദ്.

രണ്ടു വർഷത്തെ പുതിയ കരാറാണ് മനാലോ സൈൻ ചെയ്തിരിക്കുന്നത്. 52കാരനായ മനോലോ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഹൈദരബാദിൽ എത്തിയത്. പുതിയ കരാർ ഒപ്പുവെച്ചതിൽ സന്തോഷം ഉണ്ട് എന്നും ഇവിടെ എല്ലാം നല്ല രീതിയിൽ നടക്കുന്നത് കൊണ്ട് മാറ്റങ്ങൾ അധികം വരുത്താത്തതാണ് നല്ലത് എ‌ന്ന് തനിക്കും തോന്നി എന്നും മനോലാ പറഞ്ഞു. അടുത്ത സീസണിലും ഈ മികവ് പുലർത്തുക വലിയ വെല്ലുവിളി ആയിരിക്കും എന്നും മനോലോ പറഞ്ഞു.