ഓൾഡ്ട്രാഫോർഡിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഒരു വിജയം കിട്ടിയെ മതിയാകു. ഒലെയ്ക്ക് കീഴിൽ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത് സ്വന്തം ഹോമിൽ അവസാന രണ്ടു മത്സരത്തിലും ജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിട്ടില്ല. ഒരു ഗോൾ പോലും അവസാന രണ്ടു മത്സരങ്ങളിൽ യുണൈറ്റഡ് നേടിയിട്ടില്ല. ഇന്ന് സൗതാമ്പ്ടണെതിരെ ഇറങ്ങുമ്പോൾ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൽ ആകും ഒലെയുടെ ലക്ഷ്യം.
പരിക്ക് ആവശ്യത്തിൽ അധികം ഉള്ളതിനാൽ ഇന്നും യുവ നിരയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ഉണ്ടാവുക. മക്ടോമിനെയും പെരേരയും പോഗ്ബയ്ക്ക് ഒപ്പം ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പരിക്ക് ഭേദമായ റാഷ്ഫോർഡ് ഇന്ന് ആദ്യ ഇലവനിൽ എത്തും. എന്നാലും മാർഷ്യൽ, മാറ്റ, ലിംഗാർഡ്, മാറ്റിച്, ഹെരേര തുടങ്ങിയവർ ഒക്കെ ഇന്നും പുറത്ത് തന്നെ ആയിരിക്കും.
കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ അടിച്ചു ഫോമിലേക്ക് മടങ്ങിയെത്തിയ ലുകാകുവിലാകും യുണൈറ്റഡിന്റെ ഇന്നത്തെ പ്രതീക്ഷ. സൗതാമ്പ്ടൺ ഒട്ടും ഫോമിലല്ല ഇപ്പോൾ എന്നതും യുണൈറ്റഡിന് മുൻതൂക്കം നൽകുന്നു. ലീഗിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-2 എന്ന സമനിലയിൽ പിടിക്കാൻ സൗത്ഹാമ്പ്ടണായിരുന്നു.