“ഇത് യുവതാരങ്ങൾക്ക് അവസരം നൽകാനുള്ള സമയം” – സോൾഷ്യാർ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിക്ക് അലട്ടുന്ന സമയമായതിനാൽ ഇതിനെ യുവതാരങ്ങൾക്ക് അവസരം നൽകാനുള്ള സമയമായി കണക്കാക്കണം എന്ന് മാഞ്ചസ്റ്റർ പരിശീലകൻ സോൾഷ്യാർ പറഞ്ഞു. മറ്റന്നാൾ ചെൽസിയെ എഫ് എ കപ്പിൽ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആന്റണി മാർഷ്യൽ, ലിംഗാർഡ് എന്നിവർക്ക് പരിക്കേറ്റതിനാൽ പകരം ഇറക്കാൻ ആളില്ലാതെ നിൽക്കുന്ന യുണൈറ്റഡ് ചെൽസിക്ക് എതിരെ രൺയ്യ് യുവതാരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയേക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിലെ താരങ്ങക്കായ തഹിത് ചോങും, ഏഞ്ചൽ ഗോമസും ചെൽസിക്ക് എതിരെ ടീമിൽ ഉണ്ടാകും എന്ന് ഒലെ പറഞ്ഞു. ഇരുതാരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിലെ ഏറ്റവും പൊടൻഷ്യൽ ഉള്ള താരങ്ങളായാണ് അറിയപ്പെടുന്നത്. 17കാരനായ മേസൺ ഗ്രീൻവുഡിനും അവസരം കൊടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും എന്നാൽ പരിക്ക് മേസണെ പുറത്താക്കിയിരിക്കുകയാണെന്നും ഒലെ പറഞ്ഞു.