ഈ സീസണിൽ ഇതുപോലെ ഒരുപാട് കളിമറന്ന മത്സരങ്ങൾ ആയി എന്ന് ഒലെ

Img 20210128 135945
- Advertisement -

ഇന്നലെ ഷെഫീൽഡിന് എതിരെ ഏറ്റ പരാജയത്തിൽ അധികം അന്വേഷണത്തിന്റെ ആവശ്യം ഒന്നും ആവശ്യമില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഈ സീസണിൽ ഇതുപോലെ കളിമറന്ന മത്സരങ്ങൾ ഒരുപാടാണ് എന്ന് ഒലെ പറയുന്നു. ഇന്നലെ പല താരങ്ങളും അവരുടെ ഉത്തരവാദിത്വത്തിൽ ഇന്ന് കുറച്ച് പിറകോട്ട് പോയി എന്നും ഒലെ പറഞ്ഞു.

ഷെഫീൽഡ് വിജയം അർഹിക്കുന്നു എന്നും യുണൈറ്റഡിന് അധികം അവസരങ്ങൾ സൃഷ്ടിക്കാനോ വേഗതയിൽ കളിക്കാനോ ആയില്ല എന്നും ഒലെ പറഞ്ഞു. ഈ സീസൺ തുടക്കത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സമാനമായ രീതിയിൽ മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. എങ്കിലും യുണൈറ്റഡ് ആണ് ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീം എന്ന് ഒലെ പറഞ്ഞു.

Advertisement