“25വാരെ അകലെ നിന്നുള്ള ഷോട്ടും, ഗോൾ പോസ്റ്റിന് അടിക്കുന്നതും അവസരമായി കാണാൻ ആവില്ല”

Img 20210128 121052

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിന് മുന്നിൽ ഭാഗ്യം കൊണ്ട് മാത്രം സമനിലയുമായി രക്ഷപ്പെട്ട ടീമാണ് ജംഷദ്പൂർ. എന്നാലും ഇന്നലത്തെ മത്സരഫലം ഇരുടീമുകളും അർഹിച്ച ഫലമാണെന്ന് ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ല് പറഞ്ഞു. രണ്ട് ടീമും ഒരുപോലെ ആണ് കളിച്ചത് എന്ന് കോയ്ല് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയതു പോലെ ജംഷദ്പൂരിന്റെയും തട്ടി മടങ്ങി എന്ന് അദ്ദേഹം പറഞ്ഞു.

25വാരെ അകലെ നിന്ന് ഷൂട്ട് ചെയ്യുന്നതും ഗോൾ പോസ്റ്റിന് തട്ടുന്നതും ഒന്നും അവസരങ്ങളായി കണക്കാക്കാൻ ആവില്ല എന്നും ഈ ഫലം മത്സരം അർഹിച്ച ഫലമാണെന്നും ജംഷദ്പൂർ കോച്ച് പറഞ്ഞു. ഇന്നലെ 3 തവണ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ഇത് ഹൂപ്പറിന്റെ ഒരു ഷോട്ട് വലയ്ക്ക് അകത്ത് കയറിയിട്ടും ഗോൾ വിളിക്കാതിരിക്കുകയും ചെയ്തിരുന്നു‌

Previous articleഒരോ സീസണിലും നഷ്ടം 25 കോടിയിലധികം, ഇങ്ങനെ എത്ര കാലം ടീം മുന്നോട്ട് പോകുമെന്ന ചോദ്യവുമായി ബെംഗളൂരു എഫ് സി ഉടമ
Next articleഈ സീസണിൽ ഇതുപോലെ ഒരുപാട് കളിമറന്ന മത്സരങ്ങൾ ആയി എന്ന് ഒലെ