മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഇനി തന്റെ ഭാഗത്ത് നിന്ന് കടുത്ത തീരുമാനങ്ങളാണ് വരാൻ പോകുന്നത് എന്ന് സൂചന നൽകി. അവസാന ഏഴു മത്സരങ്ങൾ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഈ അവസരത്തിലാണ് ഒലെയുടെ പ്രതികരണം വരുന്നത്. താൻ ഇനി കടുത്ത തീരുമാനങ്ങൾ എടുക്കും. ചില കളിക്കാരോട് നിങ്ങൾ എനിക്ക് വേണ്ട കളിക്കാരല്ല എന്നു പറയാൻ സമയമായി. ഒലെ പറഞ്ഞു.
17 കാരനായ മേസൺ ഗ്രീൻവുഡ് ടീമിൽ ഉണ്ട്. ആ യുവതാരം എന്റെ കളിക്കാരനാണ്. അങ്ങനെയുള്ള യുവതാരങ്ങളെയാണ് തനിക്ക് വേണ്ടത്. ഒലെ പറഞ്ഞു. 21കാരനായ റാഷ്ഫോർഡ് 20കാരനായ ഡാലോട്ട് ഇവരൊക്കെയാണ് എന്റെ കളിക്കാർ. ഇവർക്ക് അവസരം കൊടുത്ത് ഇവരെ വലിയ കളിക്കാരായി മാറ്റുകയാണ് തന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ സീനിയർ താരങ്ങളായ കരിയറിന്റെ അവസാനത്ത് നിൽക്കുന്ന താരങ്ങൾക്ക് ഇനി അവസരം കുറയും. ഒലെ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആഷ്ലി യങ് പോലുള്ള സീനിയർ താരങ്ങൾ മോശം പ്രകടനങ്ങളാൽ ഏറെ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ഒലെയുടെ വാക്കുകൾ.