ഓസ്ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റിന് ഒരുങ്ങി പാകിസ്ഥാൻ

Photo:Twitter
- Advertisement -

നവംബറിൽ ഓസ്ട്രലിയയിൽ വെച്ച് ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിയ്ക്കാൻ ഒരുങ്ങി പാകിസ്ഥാൻ. രണ്ടു ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളുമാണ് പാകിസ്ഥാൻ ഓസ്ട്രേലിയയിൽ കളിക്കുക. രണ്ടു ടെസ്റ്റുകളുള്ള പരമ്പരയിൽ അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരവും പിങ്ക് ബോൾ ഉപയോഗിച്ച് ഡേ നൈറ്റിൽ കളിക്കുക. ഒന്നാമത്തെ ടെസ്റ്റ് ബ്രിസ്ബണിൽ വെച്ചാവും നടക്കുക.

ടെസ്റ്റ് പരമ്പര കൂടാതെ മൂന്ന് ടി20 മത്സരവും ഓസ്ട്രേലിയയിൽ പാകിസ്ഥാൻ കളിക്കും. പാകിസ്ഥാനുമായുള്ള ഡേ നൈറ്റ് ടെസ്റ്റിന് ശേഷം ന്യൂ സിലാൻഡുമായും ഓസ്ട്രലിയ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട് ന്യൂസിലാൻഡുമായി മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രലിയ കളിക്കുക. ഓസ്ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കാൻ പാകിസ്ഥാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും മത്സരങ്ങളുടെ ആധിക്യം കാരണം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അത് വേണ്ടെന്ന് വെക്കുകയായിരുന്നു

Advertisement