“സോൾഷ്യാർ ഫെർഗൂസണെ പോലെ തന്നെ”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ ഇപ്പോൾ ടീമിനെ നയിക്കാൻ കഷ്ടപ്പെടുകയാണെങ്കിലും പരിശീലകന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ക്ലബ് ക്യാപ്റ്റൻ ആശ്ലി യങ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ ഫെർഗൂസണ് തുല്യമാണ് ഒലെയും എന്ന് ആശ്ലി യങ്ങ് പറഞ്ഞു. രണ്ട് പരിശീലകരും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല എന്ന് യങ് പറഞ്ഞു.

സോൾഷ്യർ വന്നപ്പോൾ സർ അലക്സ് തിരികെ വന്നതു പോലെയാണ് തോന്നിയത്. ഫെർഗൂസണെ പോലെ തന്നെയാണ് ഒലെയുടെ ശൈലി. വിജയിക്കണം എന്ന ഒരേ പോലെയുള്ള ആഗ്രഹം, ഇതൊക്കെ കൊണ്ട് തന്നെ ഫെർഗൂസൺ തിരിച്ചു വന്നതു പോലെയേ തോന്നിയിട്ടുള്ളൂ. യങ്ങ് പറഞ്ഞു. സർ അലക്സിന് കീഴിലും കളിച്ചിട്ടുള്ള താരമാണ് ആശ്ലി യങ്.

Advertisement