ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടത്തിന് മഴ ഭീഷണി

- Advertisement -

ഇന്ന് നടക്കേണ്ട ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടത്തിന് കനത്ത മഴ ഭീഷണി. രാജ്‌കോട്ടിൽ ഇന്ന് നടക്കേണ്ട മത്സരത്തിനാണ് മഹാ ചുഴലിക്കാറ്റ് ഭീഷണിയാവുന്നത്.  ഇത് പ്രകാരം മത്സരം നടക്കേണ്ട രാജ്കോട്ട് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സരം നടക്കുന്ന രാജ്‌കോട്ടിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. അതെ സമയം ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം മഹാ ചുഴലിക്കാറ്റിന്റെ ശക്തി കുറച്ച് കുറഞ്ഞതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇതോടെ ഇന്ത്യക്ക് വളരെ നിർണ്ണായകമായ മത്സരം മഴ തടസ്സപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ആരാധകർ. ബംഗ്ളദേശിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് തോറ്റിരുന്നു. ഇന്നത്തെ മത്സരം മഴ എടുത്താൽ പരമ്പരയിൽ തിരിച്ചുവരവിനുള്ള അവസരം ഇന്ത്യക്ക് നഷ്ട്ടമാകും.

Advertisement