ജനുവരിയിൽ ചിലപ്പോൾ താരങ്ങളെ വാങ്ങില്ല എന്ന് സോൾഷ്യർ

- Advertisement -

ജനുവരിയിൽ ചിലപ്പോൾ പുതിയ താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിയേക്കില്ല എന്ന് പരിശീലകൻ സോൾഷ്യർ. ഇപ്പോൾ പല മേഖലയിലും യുണൈറ്റഡ് കിതയ്ക്കുക ആണെങ്കിലും പുതിയ താരങ്ങൾ ജനുവരിയിക് എത്തും എന്ന് യുണൈറ്റഡ് പരിശീലകൻ ഉറപ്പ് നൽകുന്നില്ല. നേരത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ആവശ്യത്തിന് താരങ്ങക്കെ എത്തിക്കാൻ യുണൈറ്റഡിനായിരുന്നില്ല.

ജനുവരിയിൽ ചിലപ്പോൾ ഒറ്റ താരങ്ങൾ വരില്ല, ചിലപ്പോൾ ഒന്നോ രണ്ടോ താരങ്ങൾ വരാമെന്നും ഒലെ പറഞ്ഞു. ജനുവരിയിൽ നല്ല ട്രാൻസ്ഫറുകൾ നടക്കുന്നത് വളരെ അപൂർവ്വമാണെന്നും ഒലെ സൂചന നൽകി‌. സമ്മർ ട്രാൻസ്ഫർ വിൻഡോ ആണ് വലുതെന്നും അതിലേക്ക് ആണ് ഉറ്റു നോക്കുന്നത് എന്നുമാണ് ഒലെ പറഞ്ഞത്.

Advertisement