ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ ഒട്ടും നല്ല റെക്കോർഡ് അല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. ആരാധകർ ഇല്ലാത്തത് പ്രകടനങ്ങളെ ബാധിക്കുന്നുണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ആരാധകർ എത്രയും പെട്ടെന്ന് ഗ്യാലറികളിൽ മടങ്ങി എത്തണം എന്നാണ് ആഗ്രഹം എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇംഗ്ലണ്ടിലെ മറ്റു പല സ്ഥലങ്ങളിലും 2000 ആരാധകരെ ഒക്കെ ഗ്യാലറിയിൽ അനുവദിക്കുന്നുണ്ട് എങ്കിലും മാഞ്ചസ്റ്ററിൽ ഇതുവരെ ആരാധകർക്ക് പ്രവേശനം നൽകുന്നില്ല.
2000, 4000 ആരാധകർ അല്ല അതിൽ കൂടുതൽ ആരാധകർ വരുന്ന ഒരു അവസ്ഥയാണ് ആഗ്രഹിക്കുന്നത് എന്ന് ഒലെ പറഞ്ഞു. പെട്ടെന്ന് സുരക്ഷിതമായ അവസ്ഥ വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ആരാധകർ ഇല്ലാത്ത ഫുട്ബോൾ ആരെങ്കിലും ആസ്വദിക്കുനുണ്ടാകും എന്ന് കരുതുന്നില്ല എന്നും ഒലെ പറഞ്ഞു. ആരാധകർ വന്നാൽ ഫുട്ബോൾ മെച്ചപ്പെടും എന്നും ഒലെ പറഞ്ഞു. ഇപ്പോൾ ഉള്ള ഹോം എവെ റെക്കോർഡ് ഒന്നും വല്യ കാര്യമില്ല എന്നും ഒലെ പറഞ്ഞു.