ടീനേജ് താരത്തിന്റെ ഗോളും മറികടന്ന് വോൾവ്സ്

- Advertisement -

പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്ച ലിവർപൂളിനെതിരെ തോട വോൾവ്സ് ഇന്ന് പരാജയപ്പെടാതെ രക്ഷപ്പെട്ടു. ഇന്ന് ക്രേവൻ കോട്ടേജിൽ ഫുൾഹാമിനെ നേരിട്ട വോൾവ്സ് സമനില നേടി. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു വോൾവ്സ് സമനില പിടിച്ചത്. ലീഗിൽ അവസാന ആറു മത്സരത്തിൽ ഒരു മത്സരം മാത്രമെ വോൾവ്സ് പരാജയപ്പെട്ടിട്ടുള്ളൂ.

ഇന്ന് വോൾവ്സിനായി ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ സബായി എത്തിയ ഫുൾഹാം യുവതാരം റയാൻ സെസിഗ്ന്യോൻ ഒരു മികച്ച സ്ട്രൈക്കിലൂടെ ഫുൾഹാമിന് ലീഡ് നൽകി. റയാന്റെ പ്രീമിയർ ലീഗിലെ ആദ്യ ഗോളായിരുന്നു ഇത്. 85ആം മിനുട്ടിക് ഒരു ക്ലോസ് റേഞ്ചിൽ നിന്നുള്ള ഫിനിഷിലൂടെ സെയ്സ് വോൾവ്സിന് സമനില നേടിക്കൊടുത്തി.

ഒമ്പതാമുള്ള വോൾവ്സിന് 26 പോയന്റാണ് ഉള്ളത്. 19 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രമുള്ള ഫുൾഹാം 19ആം സ്ഥാനത്താണ് ഉള്ളത്.

Advertisement