ഒലെ തന്ത്രങ്ങൾ 2024 വരെ, മാഞ്ചസ്റ്ററിൽ സോൾഷ്യറിന് പുതിയ കരാർ

Img 20210724 181553

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിന് ക്ലബിൽ പുതിയ കരാർ. 2024വരെയുള്ള കരാറാണ് ഒലെ ഒപ്പുവെച്ചത്. അവസാന രണ്ടര സീസണായി യുണൈറ്റഡിന്റെ പരിശീലകനാണ് ഒലെ ഗണ്ണാർ സോൾഷ്യാർ. ടീം ഒലെയ്ക്ക് കീഴിൽ മെച്ചപ്പെട്ടു എങ്കിലും ഇതുവരെയായി ഒരു കിരീടം നേടാൻ സോൾഷ്യാറിന് ആയിട്ടില്ല. അതുകൊണ്ട് തന്നെ ഒലെയിൽ മാനേജ്മെന്റിനുള്ള വിശ്വാസം ഇപ്പോഴും ആരാധകർക്ക് ഇല്ല.

“ഈ ക്ലബിനോടുള്ള എന്റെ വികാരം എല്ലാവർക്കും അറിയാം, ഈ പുതിയ കരാർ ഒപ്പിട്ടതിൽ ഞാൻ സന്തുഷ്ടനാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ഒരു ആവേശകരമായ സമയമാണ്, വിജയത്തിനായി ദാഹിക്കുന്ന യുവാക്കളും പരിചയസമ്പന്നരായ കളിക്കാരും ഉള്ള സന്തുലിതമായ ഒരു ടീമിനെ തങ്ങൾ ഒരുക്കിയിട്ടുണ്ട്,” ഒലെ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

പുതിയ സീസണായി ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ കൂടുതൽ സൈനിംഗ് നടത്താനുള്ള ശ്രമത്തിലാണ്.

Previous articleഅഫ്ഗാനിസ്ഥാന്‍ – പാക്കിസ്ഥാന്‍ ഏകദിന പരമ്പര നടക്കുക ശ്രീലങ്കയിൽ
Next articleആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം, രണ്ടാം പകുതിയിൽ ഇന്ത്യയ്ക്കെതിരെ ഗോള്‍ മഴയുമായി നെതര്‍ലാണ്ട്സ്