വോൾവ്‌സിനെതിരായ മത്സരം എല്ലാ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി വോൾവ്‌സ് ഓൾഡ് ട്രാഫോഡിൽ ഒരു വിജയം നേടിയതിനു പുറമെ ഹോം ഗ്രൗണ്ടിൽ ഗോളടിക്കാനാവാതെ യുണൈറ്റഡ് കളിക്കാർ വലയുന്നതും ചർച്ചയാവുകയാണ്.
കഴിഞ്ഞ സീസണിൽ ആകെ മൂന്ന് മത്സരങ്ങളിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഹോം മത്സരങ്ങളിൽ ഗോൾ അടിക്കാതെ ഇരുന്നത്. എന്നാൽ സീസൺ പകുതി ആയപ്പോഴേക്കും ഇതുവരെ 4 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിക്കാൻ വിട്ടു പോയിരിക്കുന്നു.
ആസ്റ്റൺ വില്ല, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, വോൾവ്‌സ് എന്നീ ടീമുകൾക്കതിരെയുള്ള മത്സരങ്ങളിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ ആയിട്ട് പോലും ഒരു ഗോൾ പോലും നേടാതെയിരുന്നത്. നാല് മത്സരങ്ങളിലും യുണൈറ്റഡ് വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. സൂപ്പർ താരം ക്രിസ്റ്റിയാനൊ റൊണാള്ഡോയുൾപ്പടെയുള്ള താരങ്ങൾ ഈ മത്സരത്തിൽ മുഴുവൻ സമയവും കളിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇന്നലത്തെ മത്സരത്തിൽ ആകെ രണ്ടു ഷോട്ടുകൾ മാത്രമായിരുന്നു ഓൺ ടാർഗെറ്റിലേക്ക് അടിക്കാൻ യുണൈറ്റഡ് താരങ്ങൾക്ക് കഴിഞ്ഞത്. ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ മോശം ഫോമും യുണൈറ്റഡിന് തലവേദനയാണ്.