നുനോ സാന്റോസ് വോൾവ്സിൽ പുതിയ കരാർ ഒപ്പുവെക്കും

- Advertisement -

വോൾവ്സിന്റെ പരിശീലകനായ നുനോ സാന്റോസ് ഉടൻ ക്ലബുമായി പുതിയ കരാർ ഒപ്പുവെക്കും. കരാർ ചർച്ചകളിൽ ആശങ്ക ഇല്ലെന്നും താൻ വോൾവ്സിൽ തന്നെ തുടരും എന്നും നുനോ സാന്റോസ് തന്നെ വ്യക്തമാക്കി. വോൾവ്സിൽ നുനോ സാന്റോസിന്റെ കരാർ ഈ സീസൺ അവസാനത്തോടെ തീരും. അതിനു മുമ്പായി പുതിയ കരാറിൽ നുനോ ഒപ്പുവെക്കും. 2017ൽ വോൾവ്സിൽ എത്തിയ നുനോ ക്ലബിൽ ഇതുവരെയും അത്ഭുതങ്ങൾ തന്നെ ആയിരുന്നു കാണിച്ചത്‌.

ചാമ്പ്യൻഷിപ്പ് വിജയിച്ച് പ്രീമിയർ ലീഗിലേക്ക് വോൾവ്സിനെ എത്തിച്ച നുനോ അവസാന രണ്ട് സീസണിലും വോൾവ്സിനെ പ്രീമിയർ ലീഗിന്റെ ആദ്യ പത്തിന് അകത്ത് എത്തിച്ചു. ഈ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ വരെ വോൾവ്സിനെ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു. വമ്പൻ ടീമുകൾക്ക് വരെ തോൽപ്പിക്കാൻ കഴിയാത്ത കരുത്തുള്ള ഡിഫൻസീവ് ടീമാക്കി വോൾവ്സിനെ മാറ്റാൻ നുനോയ്ക്ക് ആയിരുന്നു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ആകും നുനോയുടെ ടീം ലക്ഷ്യമിടുന്നത്.

Advertisement