ടോട്ടൻഹാം വിടുന്നതാണ് ഡാനി റോസിന് നല്ലത് എന്ന് മൗറീനോ

ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസിന് ക്ലബ് വിട്ടു പോകുന്നത് തന്നെയാണ് നല്ലത് എന്ന് പരിശീലകൻ ജോസെ മൗറീനോ. സ്പർസ് വിട്ട് താരം ഇറ്റലിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് പ്രതികരിക്കുജ ആയിരുന്നു മൗറീനോ. ഇറ്റാലിയൻ ക്ലബാ ജെനോവയാണ് റോസിനായി സജീവമായി രംഗത്ത് ഉള്ളത്. ജെനോവയിലേക്ക് ഡാനി റോസ് പോയാൽ അവർക്ക് ലഭിക്കുന്നത് ഒരു മികച്ച താരത്തെ ആകുമെന്ന് ജോസെ പറഞ്ഞു.

ഡാനിക്കും ഇറ്റലിയിലേക്ക് പോകുന്നത് ഗുണം ചെയ്യും. ക്ലബ് വിടുകയാണെങ്കിൽ ഡാന്നി റോസിന് താൻ എല്ലാ വിധ ആശംസകളും നേരുന്നു എന്നും ജോസെ പറഞ്ഞു‌. 30കാരനായ താരം ഒരു സീസൺ മുമ്പ് വരെ ടോട്ടൻഹാമിന്റെ ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു റോസ്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അടക്കം റോസ് മുമ്പ് സ്പർസിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. 2007 മുതൽ ടോട്ടൻഹാം ക്ലബിൽ ഉള്ള താരമാണ്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ന്യൂകാസിലിലാണ് റോസ് കളിച്ചത്.

Previous articleനുനോ സാന്റോസ് വോൾവ്സിൽ പുതിയ കരാർ ഒപ്പുവെക്കും
Next articleആരാധകർക്ക് സന്തോഷിക്കാം, യുവപ്രതീക്ഷ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും