പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് ഇന്നലെ യൂറോപ്പ ലീഗിൽ സെമി കാണാതെ പുറത്തായിരുന്നു. ടീം ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടി വന്നതിനാൽ ക്ഷീണതരാണെന്നും താരങ്ങൾക്ക് വിശ്രമമാണ് ആവശ്യം എന്നും വോൾവ്സ് പരിശീലകൻ നുനോ പറഞ്ഞു. വോൾവ്സ് കൂടുതൽ താരങ്ങളെ സൈൻ ചെയ്യേണ്ടതുണ്ട്. തങ്ങൾക്ക് ഉള്ളത് വളരെ ചെറിയ സ്ക്വാഡാണെന്ന് നുനോ ഓർമ്മിപ്പിച്ചു.
പ്രീമിയർ ലീഗിൽ ഏറ്റവും കുറവ് താരങ്ങളെ ഈ സീസണിൽ ഉപയോഗിച്ചത് വോൾവ്സ് ആണ്. ആകെ 21 താരങ്ങൾ മാത്രമെ വോൾവ്സിന് വേണ്ടി ഈ സീസണിൽ പ്രീമിയർ ലീഗിൽ ഇറങ്ങിയിട്ടുള്ളൂ. യൂറോപ്പ ലീഗിലും മിക്കപ്പോഴും മികച്ച ടീമുകളെ തന്നെ വോൾവ്സിന് ഇറക്കേണ്ടി വന്നു. ഇത്തവണ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വോൾവ്സിന് യൂറോപ്യൻ യോഗ്യത ലഭിച്ചിട്ടുമില്ല. യൂറോപ്പിൽ കളിക്കാൻ കഴിയില്ല എന്നതു കൊണ്ട് താരങ്ങൾ ക്ലബ് വിടാൻ സാധ്യത ഉണ്ട് എന്നും നുനോ പറഞ്ഞു. റൗൾ ജിമിനസിനെ നിലനിർത്താൻ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.