ഡീൻ സ്മിത്ത് യുഗത്തിന് നോർവിച്ചിൽ ജയത്തോടെ തുടക്കം

Norwich City Celebration Gilmour Puki

പരിശീലകനായുള്ള തന്റെ ആദ്യ മത്സരത്തിൽ നോർവിച്ച് സിറ്റിക്ക് ജയം നേടിക്കൊടുത്തത് ഡീൻ സ്മിത്ത്. സൗതാമ്പ്ടണെയാണ് നോർവിച്ച് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ പോയതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് നോർവിച്ച് സിറ്റി മത്സരത്തിൽ ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ചെ ആഡംസിന്റെ ഗോളിൽ സൗതാമ്പ്ടൺ മത്സരത്തിൽ ലീഡ് നേടി. എന്നാൽ അധികം വൈകാതെ മത്സരത്തിന്റെ ഏഴാം മിനുട്ടിൽ പൂകി നോർവിച്ച് സിറ്റിക്ക് സമനില ഗോൾ നേടിക്കൊടുത്തു. തുടർന്ന് മത്സരത്തിന്റെ 79 മിനിറ്റിൽ ക്യാപ്റ്റൻ ഹാൻലിയാണ്. നോർവിച്ച് സിറ്റിക്ക് വിജയ ഗോൾ നേടിക്കൊടുത്തത്. ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ന്യൂ കാസിലിനെ മറികടന്ന് 19ആം സ്ഥാനത്തെത്താൻ നോർവിച്ച് സിറ്റിക്കായി.

Previous articleവെസ്റ്റ് ഹാം കുതിപ്പിന് കടിഞ്ഞാണിട്ട് വോൾവ്സ്
Next articleകാത്തിരുന്ന ഗോൾ പിറന്നു,മെസ്സിയുടെ മനോഹര ഗോൾ! പത്ത് പേരായിട്ടും ജയം പിടിച്ചെടുത്തു പി.എസ്.ജി