വെസ്റ്റ് ഹാം കുതിപ്പിന് കടിഞ്ഞാണിട്ട് വോൾവ്സ്

20211120 223441

പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു വോൾവ്സ്. ലീഗിൽ മൂന്നാമത് ഉണ്ടായിരുന്ന വെസ്റ്റ് ഹാമിനു എതിരെ ഏതാണ്ട് എല്ലാ വിഭാഗത്തിലും വോൾവ്സ് ആധിപത്യം പുലർത്തിയ മത്സരമാണ് കാണാൻ ആയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് വോൾവ്സിന്റെ വിജയഗോൾ പിറന്നത്.

രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ഡാനിയേൽ പോഡൻസിന്റെ പാസിൽ നിന്നു വോൾവ്സിന്റെ മെക്സിക്കൻ സൂപ്പർ താരം റൗൾ ഹിമനസ് ആണ് അവരുടെ വിജയഗോൾ നേടിയത്. വലിയ പരിക്കിൽ നിന്നു തിരിച്ചു വന്ന ഹിമനസ് തന്റെ മികച്ച ഗോൾ സ്കോറിങ് മികവ് തുടരുന്നത് വോൾവ്സിന് വലിയ പ്രചോദനം ആവും. നിലവിൽ ജയത്തോടെ ആറാം സ്ഥാനത്തേക്ക് കയറാൻ വോൾവ്സിന് ആയി.

Previous articleജെറാർഡ് അവതരിച്ചു, തോൽ‌വിയിൽ നിന്ന് കരകയറി ആസ്റ്റൺ വില്ല
Next articleഡീൻ സ്മിത്ത് യുഗത്തിന് നോർവിച്ചിൽ ജയത്തോടെ തുടക്കം