ബ്രിട്ടണിൽ ലോക്ക് ഡൗൺ കർശനമാക്കി കൊണ്ട് ഉത്തരവ് വന്നു എങ്കിലും മത്സരങ്ങൾ നിർത്തിവെക്കില്ല. ഫുട്ബോൾ തുടരുന്നതാണ് നല്ലത് എന്നും അത് നിർത്തിവെക്കേണ്ട ആവശ്യം ഇല്ല എന്നുമാണ് അധികൃതരുടെ തീരുമാനം. പ്രീമിയർ ലീഗ് അധികൃതരും മറ്റു ലീഗുകളും ഫുട്ബോൾ നടത്തുന്ന രീതിയിൽ സർക്കാർ തൃപ്തരാണ്. അവസാന കുറേ മാസങ്ങൾ ആയി കർശനമായ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഇംഗ്ലണ്ടിൽ ഫുട്ബോൾ നടക്കുന്നത്.
ഇതുവരെ താരങ്ങളെ സുരക്ഷിതമായി തന്നെ നിർത്താൻ ലീഗ് അധികൃതർക്കായിട്ടുണ്ട്. അവസാന ആഴ്ചകളിൽ ലീഗിൽ കൊറോണ കേസുകൾ വർധിച്ചിട്ടുണ്ട് എങ്കിലും അതിൽ ആശങ്ക വേണ്ട എന്നാണ് എഫ് എ പറയുന്നത്. എന്തായാലും മറ്റു ഓഫീസുകളും വ്യവസായങ്ങളും ഒക്കെ പ്രവർത്തിക്കുന്നുണ്ട് എന്നതു കൊണ്ട് തന്നെ ഫുട്ബോളും നടത്താം എന്നാണ് ഫുട്ബോൾ നിരീക്ഷകരും പറയുന്നത്.