കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ താരങ്ങളുടെ ശമ്പളം കുറക്കില്ലെന്ന് ചെൽസി. യൂറോപ്പിൽ ഉടനീളം പ്രമുഖ ക്ലബ്ബുകൾ താരങ്ങളുടെ ശമ്പളം കുറക്കുന്നതിനിടെയാണ് ചെൽസി താരങ്ങളുടെ ശമ്പളം കുറക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. കൂടാതെ ക്ലബ്ബിന്റെ മുഴുവൻ സ്ഥിര ജോലികൾക്കാർക്കും മുഴുവൻ ശമ്പളവും നൽകുമെന്ന് ക്ലബ് വ്യതമാക്കിയിട്ടുണ്ട്. കൂടാതെ ക്ലബ്ബിന്റെ താരങ്ങളോട് കൊറോണ വൈറസിനെതിരെയുള്ള കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് അവർക്ക് കഴിയുന്ന സഹായം ചെയ്യണമെന്നും ക്ലബ് അറിയിച്ചിട്ടുണ്ട്.
ഇത് കൂടാതെ ചെൽസിയുടെ ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടി പണം നൽകിയവർക്ക് അത് തിരിച്ചു നൽകാനുള്ള നടപടികളും ക്ലബ് എടുത്തിട്ടുണ്ട്. പ്രീമിയർ ലീഗിൽ മത്സരങ്ങൾ നടക്കാതായതോടെ പല ക്ലബ്ബുകളും പ്രതിസന്ധിയിലായിരുന്നു. ആഴ്‌സണൽ പോലെയുള്ള ക്ലബുകൾ താരങ്ങളുടെ ശമ്പളം വെട്ടികുറക്കുകയും ചെയ്തിരുന്നു.