ജിറൂഡ് തുടരും, ചെൽസി കരാർ പുതുക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ജിറൂഡ് ചെൽസിയിൽ തുടരും. ഈ വർഷം അവസാനം ജിറൂദിന്റെ കരാർ അവസാനിക്കുമായിരുന്നു. എന്നാൽ കരാറിൽ ചെൽസിക്ക് താല്പര്യം ഉണ്ടെങ്കിൽ ജിറൂദിനെ ഒരു വർഷം കൂടെ നിർത്താൻ വ്യവസ്ഥ ഉണ്ടായിരുന്നു. അത് മുതലെടുത്താണ് താരത്തിന്റെ കരാർ ഇപ്പോൾ ചെൽസി പുതുക്കിയത്.

ഇറ്റലിയിലെ പല ക്ലബുകളും ജിറൂദിനായി വലവിരിച്ചിരിക്കുന്ന അവസ്ഥയിലാണ് ചെൽസി താരത്തിന് പുതിയ കരാർ നൽകിയത്. കഴിഞ്ഞ സീസൺ ജനുവരിയിൽ ആയിരുന്നു ജിറൂഡ് ആഴ്സണലിൽ നിന്ന് ചെൽസിയിൽ എത്തിയത്. അവസരം കിട്ടിയപ്പോൾ ഒക്കെ ചെൽസിക്കു വേണ്ടി ഗംഭീര പ്രകടനം നടത്താൻ ജിറൂദിനായിരുന്നു.