ചെൽസി പുതിയ എവേ കിറ്റ് പുറത്തിറക്കി

na

2018/ 2019 സീസണിലേക്കുള്ള പുതിയ എവേ കിറ്റ് ചെൽസി പുറത്തിറക്കി. ആരാധകർക്കിടയിൽ ഏറെ പ്രിയമുള്ള മഞ്ഞ കളർ കിറ്റാണ് നൈക്കിയും ചെൽസിയും ചേർന്ന് പുറത്തിറക്കിയത്.

2014/2015 പ്രീമിയർ ലീഗ് കിരീടം നേടിയ സീസണിലാണ്‌ചെൽസി അവസാനമായി മഞ്ഞ കളർ എവേ ജേഴ്സി അണിഞ്ഞത്. മഞ്ഞ എവേ കിറ്റിനൊപ്പം അന്നത്തെ അതേ കിരീട ഭാഗ്യവും എത്തുമെന്ന് തന്നെയാവും ചെൽസി ആരാധകരുടെ പ്രതീക്ഷ. ഇപ്പോൾ ഓസ്ട്രേലിയയിൽ പ്രീ സീസൺ ടൂറിലാണ് ചെൽസി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial