അവസാനം ജയം കളഞ്ഞ് ന്യൂകാസിൽ, റിലഗേഷൻ സോണിൽ നിന്ന് രക്ഷ ഇല്ല

Img 20220115 230337

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റിലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാം എന്ന ന്യൂകാസിൽ ആഗ്രഹം നടന്നില്ല. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വാറ്റ്ഫോർഡിന് എതിരെ 88ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ന്യൂകാസിൽ കളി കൈവിട്ടത്‌. 49ആം മിനുട്ടിൽ സെന്റ് മാക്സിമിൻ ആണ് ന്യൂകാസിലിന് ലീഫ് നൽകിയത്. താരത്തിന്റെ വ്യക്തിഗത മികവിലായിരുന്നു ഈ ഗോൾ. അവസാനം തുടർ ആക്രമണങ്ങൾ നടത്തിയ വാറ്റ്ഫോർഡ് അവസാനം 88ആം മിനുട്ടിൽ പെഡ്രോയുടെ ഹെഡറിൽ സമനില കണ്ടെത്തി.

ഈ സമനില 12 പോയിന്റുമായി ന്യൂകാസിൽ യുണൈറ്റഡിനെ 19ആമത് നിർത്തുന്നു. വാറ്റ്ഫോർഡ് 14 പോയിന്റുമായി 17ആമതും നിൽക്കുന്നു.

Previous articleഹാട്രിക്ക് ലെവൻഡോസ്കി!, വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്
Next articleനോർവിച് കരകയറുന്നു, എവർട്ടണെ തോൽപ്പിച്ചു