ഇത് പുതിയ ന്യൂ കാസ്റ്റിൽ! സെന്റ് ജെയിംസ് പാർക്കിനെ തീപിടിപ്പിച്ചു എവർട്ടണിനു എതിരെ ജയം, ന്യൂകാസിൽ യുണൈറ്റഡ് റിലഗേഷൻ സോണിൽ നിന്ന് മുകളിലേക്ക്

അങ്ങനെ അവസാനം ന്യൂകാസിൽ യുണൈറ്റഡ് റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തി. ഇന്ന് എവർട്ടണെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് തുടക്കത്തിൽ പിന്നിൽ നിന്ന ശേഷമായുരുന്നു ന്യൂകാസിലിന്റെ വിജയം. 36ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ എവർട്ടൺ ആണ് ആദ്യം മുന്നിൽ എത്തിയത്. ഇതിന് മറ്റൊരു സെൽഫ് ഗോളിലൂടെ ന്യൂകാസിൽ യുണൈറ്റഡ് മറുപടി പറഞ്ഞു. ഒരു മിനുട്ടിന്റെ വ്യത്യാസമെ ഈ സെൽഫ് ഗോളുകൾ തമ്മിൽ ഉണ്ടായിട്ടുള്ളൂ.
20220209 031907
രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ ഫ്രേസറിലൂടെ ന്യൂകാസിൽ ലീഡിൽ എത്തി. പിന്നീട് 80ആം മിനുട്ടിൽ ജനുവരി സൈനിംഗ് ട്രിപ്പിയറിലൂടെ ന്യൂകാസിൽ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. ഈ വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് 17ആം സ്ഥാനത്തേക്ക് ഉയർന്നു. അവർ ഈ സീസണിൽ ആദ്യമായാണ് രണ്ട് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്. മറുവശത്ത് എവർട്ടൺ 19 പോയിന്റുമായി 16ആം സ്ഥാനത്ത് നിൽക്കുകയാണ്. ലമ്പാർഡിന്റെ എവർട്ടൺ പരിശീലകനായുള്ള ആദ്യ ലീഗ് മത്സരമായിരുന്നു ഇത്.