വീണ്ടും സമനില!! ന്യൂകാസിൽ നാലാം സ്ഥാനത്ത് തന്നെ നിൽക്കും

Newsroom

Updated on:

ഇന്ന് പ്രീമിയർ ലീഗിൽ ബോൺമൗത്തും ന്യൂകാസിൽ യുണൈറ്റഡും തമ്മിലുള്ള മത്സരം 1-1 എന്ന സമനിലയിൽ പിരിഞ്ഞു. 30-ാം മിനിറ്റിൽ ഒരു സെറ്റ് പീസിൽ നിന്ന് സെന്റർ ബാക്ക് ലോറെൻസോ സെനെസിയുടെ മികച്ച ഫിനിഷിലൂടെ ബോൺമൗത്ത് ലീഡ് നേടിയെങ്കിലും മിഡ്ഫീൽഡർ മിഗ്വൽ അൽമിറോണിന്റെ ക്ലിനിക്കൽ ഫിനിഷിലൂടെ ന്യൂകാസിൽ പകുതി സമയത്തിന് മുമ്പ് സമനില പിടിച്ചു.

Picsart 23 02 12 00 54 43 742

ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചിട്ടും രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ സൊളങ്കിയുടെ ഒരു ബാക്ക് ഫ്ലിക്ക് ഗോൾ ലൈനിൽ നിന്ന് ട്രിപ്പിയ രക്ഷിച്ചത് മത്സരം സമനിലയിൽ അവസാനിക്കാൻ കാരണമായി. ന്യൂകാസിലിന് ഇത് തുടർച്ചയായ രണ്ടാം സമനില ആണ്‌. അവസാന ആറ് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് അവർക്ക് ഉള്ളത്. 41 പോയിന്റുമായി അവർ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് തുടരുമ്പോൾ 18 പോയിന്റുമായി 19-ാം സ്ഥാനത്താണ് ബൗണ്മത് ഉള്ളത്.