ഫൈവ് സ്റ്റാർ!! ക്ലബ് ലോകകപ്പ് വീണ്ടും റയൽ മാഡ്രിഡിന്!

Newsroom

Picsart 23 02 12 02 28 12 261
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരിക്കൽ കൂടെ ക്ലബ് ലോകകപ്പ് റയൽ മാഡ്രിഡിന് സ്വന്തം. ഇന്ന് നടന്ന ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് സ്പാനിഷ് ചാമ്പ്യന്മാർ കിരീടം ഉയർത്തിയത്‌. ഇന്ന് തുടക്കം മുതൽ റയലിന്റെ ആധിപത്യം കാണാൻ ആയി. പതിമൂന്നാം മിനുട്ടിൽ വിനീഷ്യസിന്റെ ഗോളിൽ ആണ് റയൽ മാഡ്രിഡ് ലീഡ് എടുത്തത്. അധികം വൈകാതെ വാൽവെർദെയുടെ ഗോളിൽ റയൽ ലീഡ് ഇരട്ടിയാക്കി. 26ആം മിനുട്ടിൽ മരേഗയുടെ ഗോൾ ഹിലാലിന് പ്രതീക്ഷ നൽകി.

Picsart 23 02 12 02 28 39 184

രണ്ടാം പകുതിയും റയൽ മാഡ്രിഡ് മികച്ച രീതിയിൽ ആരംഭിച്ചു. 54ആം മിനുട്ടിൽ ബെൻസീമയുടെ 58ആം മിനുട്ടിൽ വാല്വെർദെയും ഗോൾ നേടിയതോടെ റയൽ 4-1ന് മുന്നിൽ ആയി. 69ആം മിനുട്ടിൽ വിനീഷ്യസ് തന്റെ രണ്ടാം ഗോളും നേടി. ഇതിനിടയിൽ വിയെറ്റോ രണ്ട് ഗോളുകൾ ഹിലാലിനായി സ്കോർ ചെയ്തു. 79 മിനുട്ടിൽ സ്കോർ 5-3.

ക്ലബ് ലോകകപ്പ് 23 02 12 02 27 11 552

റയലും അൽ ഹിലാലും നിരവധി ഗോളവസരങ്ങൾ ഇതിനു ശേഷം സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. റയൽ മാഡ്രിഡിന്റെ അഞ്ചാം ക്ലബ് ലോകകപ്പ് ആണിത്. ഇതിന് മുമ്പ് 2014, 2016, 2017, 2018 വർഷങ്ങളിലും റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.