പരിക്ക് സാരമുള്ളതല്ല, ന്യൂകാസിൽ യുണൈറ്റഡ് ഹ്യൂഗോ എകിറ്റികെയെ ന്യൂകാസിൽ ഉടൻ സ്വന്തമാക്കും

ഫ്രഞ്ച് താരം ഹ്യൂഗോ എകിറ്റികെയെ സ്വന്തമാക്കാൻ ഉള്ള ന്യൂകാസിൽ ശ്രമങ്ങൾ വേഗത്തിൽ ആകും. താരത്തിന് പരിക്കേറ്റതിനാൽ ട്രാൻസ്ഫർ മുന്നോട്ട് പോകുമോ എന്നതിൽ സംശയം ഉണ്ടായിരുന്നു. എന്നാൽ പരിക്ക് ഗുരുതരം അല്ല എന്നും അതുകൊണ്ട് തന്നെ ഉടൻ തന്നെ താരത്തിന്റെ മെഡിക്കൽ എടുക്കാം എന്നും ന്യൂകാസിൽ തീരുമാനിച്ചു. ഈ ആഴ്ച തന്നെ ട്രാൻസ്ഫർ നടന്നേക്കും.

യുവ സ്‌ട്രൈക്കർ ഹ്യൂഗോ എകിറ്റികെയെ ഫ്രഞ്ച് ക്ലബായ റെയിംസിൽ ആണ് ഇപ്പോൾ കളിക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടാൻ 19കാരന് ആയിരുന്നു. ബോണസ് ഉൾപ്പെടെ 46 മില്യൺ യൂറോയോളം ന്യൂകാസിൽ താരത്തിനായി നൽകേണ്ടി വരും. ജനുവരിയിൽ റെയിംസ് മുന്നോട്ട് വെച്ച കരാർ എകിറ്റികെ നിരസിച്ചിരുന്നു. ഡോർട്മുണ്ടും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.