മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ഫിക്സ്ചർ പുറത്തു വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ ഫിക്സ്ചറുകൾ ക്ലബ് ഇന്ന് പുറത്തു വിട്ടു. 2022-23 സീസണ് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറിൽ ബാങ്കോക്ക്, തായ്‌ലൻഡ്, മെൽബൺ, ഓസ്‌ട്രേലിയ, നോർവേ എന്നിവിടങ്ങളിൽ പോകും.

ജൂലൈ 12 ന് തായ്‌ലൻഡിന്റെ തലസ്ഥാനത്ത് രാജമംഗല സ്റ്റേഡിയത്തിൽ വെച്ച് യുണൈറ്റഡ് ലിവർപൂളിനെ നേരിടും. ജൂലൈ 15 ന് എ-ലീഗ് ടീമായ മെൽബൺ വിക്ടറിക്കെതിരെയും പിന്നീട് പ്രീമിയർ ലീഗിലെ എതിരാളികളായ ക്രിസ്റ്റൽ പാലസിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സന്നാഹ മത്സരങ്ങൾ കളിക്കും.

ഓൾഡ് ട്രാഫോർഡിൽ സ്പാനിഷ് ടീമായ റയോ വല്ലെക്കാനോയ്‌ക്കെതിരെ ആകും പ്രീ-സീസണിലെ അവസാന മത്സരം.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ;

July 12: Liverpool
July 15: Melbourne Victory
July 19: Crystal Palace
July 23: Aston Villa
July 30: Atletico Madrid
July 31: Rayo Vallecano