പെനാൽട്ടി ഗോളിൽ വിജയവഴിയിൽ തിരിച്ചെത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

Wasim Akram

Picsart 23 09 17 00 22 07 033
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ന്യൂകാസ്റ്റിൽ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. ഇന്ന് ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ മറികടന്നത്. ഇരു ടീമുകളും ഏതാണ്ട് സമാസമം നിന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ കലം വിൽസൻ നേടിയ പെനാൽട്ടി ഗോൾ ആണ് അവർക്ക് വിജയം സമ്മാനിച്ചത്.

ന്യൂകാസ്റ്റിൽ

ഇരു ഗോൾ കീപ്പർമാരും മികവ് കാണിച്ച മത്സരത്തിൽ 64 മത്തെ മിനിറ്റിൽ ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ ആന്റണി ഗോർഡനെ ഫൗൾ ചെയ്തത് ആണ് പെനാൽട്ടി ആയി മാറിയത്. തുടർന്ന് തുടർച്ചയായ 11 മത്തെ പ്രീമിയർ ലീഗ് പെനാൽട്ടി വിൽസൻ ലക്ഷ്യത്തിൽ എത്തിച്ചു. തുടർന്ന് ഹാന്റ് ബോളിന് റഫറി ഒരു പെനാൽട്ടി കൂടി ന്യൂകാസ്റ്റിലിന് അനുവദിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം ഈ തീരുമാനം തിരുത്തപ്പെട്ടു. അവസാന നിമിഷങ്ങളിൽ സമനിലക്ക് ആയി ബ്രന്റ്ഫോർഡ് പൊരുതി. എന്നാൽ ലഭിച്ച സുവർണാവസരം വിസ പാഴാക്കിയതോടെ അവർ പരാജയം സമ്മതിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ എ.സി മിലാൻ ആണ് അടുത്ത മത്സരത്തിൽ ന്യൂകാസ്റ്റിലിന്റെ എതിരാളികൾ.