വൈകി എത്തിയ ഗോളുകൾ രക്ഷയായി, ന്യൂകാസിലിന് ജയം

- Advertisement -

നന്നായി കളിച്ച സൗത്താംപ്ടനെ വൈകിയ ഗോളിൽ തിരിച്ചടിച്ച് ന്യൂ കാസിൽ യുണൈറ്റഡിന് ജയം. 2-1 നാണ് സ്റ്റീവ് ഭ്രൂസിന്റെ ടീം ജയിച്ചു കയറിയത്. നിലവിൽ പത്താം സ്ഥാനത്താണ് ന്യൂകാസിൽ. 18 ആം സ്ഥാനത്താണ് സൗത്താംപ്ടൻ.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മിന്നും ഫോമിലുള്ള ഡാനി ഇങ്സിന്റെ ഗോളിൽ സൗത്താംപ്ടൻ ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പക്ഷെ ജോഞ്ചോ ഷെൽവിയിലൂടെ ന്യൂകാസിൽ സമനില കണ്ടെത്തി. കളി സമനിലയിലേക്ക് നീങ്ങിയേക്കും എന്ന ഘട്ടത്തിൽ 87 ആം മിനുട്ടിൽ ഫെഡറിക്കോ ഫെർണാടസ് ന്യൂ കാസിലിന് 3 പോയിന്റ് സമ്മാനിച്ച വിജയ ഗോൾ നേടുകയായിരുന്നു.

Advertisement