ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ ഇപ്പോൾ ഗോൾകീപ്പർമാരില്ലാത്ത അവസ്ഥയിലാണ്. ലീഗിലെ ആദ്യ ആഴ്ചയിൽ ഒന്നാം ഗോൾകീപ്പർ അലിസണ് പരിക്കേറ്റതാണ് ലിവർപൂളിനിപ്പോൾ ആകെ തലവേദന നൽകിയിരിക്കുന്നത്. അലിസണ് രണ്ട് മാസത്തോളം കളിക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ അലിസൺ വരുന്നത് വരെ പുതിയ സൈനിംഗ് അഡ്രിയൻ ആകും ലിവർപൂൾ വലകാക്കുക.
എന്നാൽ അഡ്രിൻ മാത്രമേ ഇപ്പോൾ ഫിറ്റനെസുള്ള ഗോൾ കീപ്പറായി ലിവർപൂൾ നിരയിൽ ഉള്ളൂ. ബെഞ്ചിൽ ഇരിക്കാൻ ഒരു കീപ്പർ ഇല്ലാത്ത അവസ്ഥയിലാണ് ലിവർപൂൾ. റിസേവ് ഗോൾകീപ്പറായിരുന്ന കെല്ലെഹറും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ട് പുതിയ കീപ്പറെ ലിവർപൂൾ ഉടൻ സൈൻ ചെയ്യും. മുൻ ലീഡ്സ് യുണൈറ്റഡ് കീപ്പറായ ആൻഡി ലോണർഗൻ ആയിരിക്കും ലിവർപൂളിൽ എത്തുക. ഫ്രീ ഏജന്റ് ആയതിനാൽ ട്രാൻസ്ഫർ വിൻഡോ അടച്ച ഈ സമയത്തും ലിവർപൂളിന് ലോണർഗനെ സ്വന്തമാക്കാം.
35കാരനായ ലോണർഗൻ അവസാന കുറച്ച് ആഴ്ചകളായി ലിവർപൂളിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. യുവേഫ സൂപ്പർ കപ്പിന് മുമ്പ് തന്നെ സൈനിംഗ് ലിവർപൂൾ പൂർത്തിയാക്കും