കാൽവർട്ട് ലെവിന് എവർട്ടനിൽ പുത്തൻ കരാർ

- Advertisement -

എവർട്ടൻ സ്‌ട്രൈക്കർ ഡൊമിനിക് കാൽവർട്ട് ലെവിൻ ക്ലബ്ബ്മായി പുതിയ കരാറിൽ ഒപ്പിട്ടു. അഞ്ചു വർഷത്തേക്ക് ആണ് താരം കരാർ പുതുക്കിയത്. 22 വയസുകാരനായ താരം ഈ സീസണിൽ എവർട്ടന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്.

ഈ സീസണിൽ 31 കളികളിൽ നിന്ന് 15 ഗോളുകളാണ് താരം ക്ലബ്ബിനായി അടിച്ചു കൂട്ടിയത്. കാർലോ ആഞ്ചലോട്ടിക്ക് കീഴിലും മിന്നും പ്രകടനം പുറത്ത് എടുത്തതോടെയാണ് താരത്തിന് പുതിയ കരാർ ലഭിച്ചത്. 2016 ൽ ഷെഫീൽഡ് യുണൈറ്റഡിൽ നിന്നാണ് താരം ഗൂഡിസൻ പാർക്കിൽ എത്തുന്നത്. എവർട്ടന് വേണ്ടി ഇതുവരെ 124 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement