കൊണ്ടോട്ടിയിൽ കെ ആർ എസ് കോഴിക്കോട് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊണ്ടോട്ടിയിലെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഉഷാ തൃശ്ശൂരിനെ മറികടന്നു കൊണ്ട് കെ ആർ എസ് കോഴിക്കോട് ഫൈനലിലേക്ക് മുന്നേറി. ഇന്ന് കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് കെ ആർ എസ് കോഴിക്കോട് വിജയിച്ചത്. മത്സരം നിശ്ചിത സമയത്ത് 1-1 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്. ഷൂട്ടൗട്ടിൽ പക്ഷെ മികവു കാണിക്കാൻ കെ ആർ എസിനായി. നേരത്തെ ആദ്യ പാദ സെമിയിലും ഇരുവരും സമനിലയിൽ ആയിരുന്നു പിരിഞ്ഞത്.

നാളെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോയും തമ്മിൽ ഏറ്റുമുട്ടും.