മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഫിൽ ജോൺസിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ദീർഘകാല കരാർ. നാലര വർഷത്തെ കരാറാണ് ഫിൽ ജോൺസ് സൈൻ ചെയ്തിരിക്കുന്നത്. 2023 വരെ ഈ കരാറോടെ ജോൺസ് യുണൈറ്റഡിൽ തുടരുമെന്ന് ഉറപ്പായി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്ന് ഏറെ വിമർശനങ്ങൾ നേരിട്ട താരമാണ് ഫിൽ ജോൺസ്.
ഈ സീസണിൽ ജോൺസ് ഉൾപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ദയനീയമായിരുന്നു. ജോൺസ് യുണൈറ്റഡിൽ കളിക്കാൻ മാത്രമുള്ള നിലവാരമുള്ള താരമല്ല എന്ന് നേരത്തെ തന്നെ വിമർശനങ്ങൾ ഉണ്ട്. രണ്ട് മാസം മുമ്പ് ക്രിസ് സ്മാളിംഗും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. ഇരു താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ ദയനീയ പ്രകടനങ്ങളാണ് മിക്കപ്പോഴും കാഴ്ചവെച്ചിട്ടുള്ളത്.
പുതിയ ഡിൻഫഡേഴ്സിനെ എത്തിക്കുന്നതിന് പകരം സ്റ്റർട്ടിംഗ് ഇലവനിൽ കളിക്കാനുള്ള മികവ് ഇല്ലാത്ത താരത്തിന് ദീർഘകാല കരാർ കൊടുത്ത യുണൈറ്റഡ് ആരാധകരെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. ഒലെയുടെ ആദ്യ മോശം തീരുമാനം എന്നുവരെ ആരാധകർ ജോൺസിന്റെ കരാർ പ്രഖ്യാപനത്തോട് പ്രതികരിക്കുന്നു. 2011 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് ഫിൽ ജോൺസ്.