മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം ഈ സീസണിൽ നേടും എന്ന് തനിക്ക് തോന്നുന്നില്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾ ബാക്ക് ഗാരി നെവിൽ. ലീഡ്‌സിനെതിരായ മത്സരത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു നെവിൽ. ബാഴ്‌സലോണയ്‌ക്കെതിരായ തങ്ങളുടെ വരാനിരിക്കുന്ന യുവേഫ യൂറോപ്പ ലീഗ് മത്സരത്തിന് ആണ് മാനേജർ എറിക് ടെൻ ഹാഗിന് മുൻഗണന നൽകുന്നത് എന്നും അതിനാൽ ആണ് റാഫേൽ വരാനെയെ ബെഞ്ചിൽ ഇരുത്തി ഹാരി മഗ്വെയറിനെയും ലൂക്ക് ഷായെയും സെന്റർ ബാക്കിൽ കളിപ്പിച്ചത് എന്നും നെവിൽ പറയുന്നു.
ടെൻ ഹാഗ് തന്നെ യൂറോപ്പക്ക് മുൻതൂക്കം നൽകുമ്പോൾ അതിനർത്ഥം യുണൈറ്റഡ് പ്രീമിയർ കിരീടം നേടുമെന്ന് അദ്ദേഹം പോലും പ്രതീക്ഷിക്കുന്നില്ല എന്നാണ് എന്ന് നെവിൽ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് നേടാനാകുമെന്ന് താൻ കരുതുന്നില്ലെന്നും നെവിൽ പ്രസ്താവിച്ചു. എല്ലാ കപ്പ് മത്സരങ്ങളിലും യുണൈറ്റഡ് കളിക്കുന്നതിനാൽ അവർക്ക് ഓരോ മൂന്ന് ദിവസവും കളിക്കേണ്ടതുണ്ട്. അത് അവരുടെ പ്രകടനത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഴ്സണലിന്റെയോ മാഞ്ചസ്റ്റർ സിറ്റിയുടെയോ ലെവലിൽ അല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ എന്നും നെവിൽ പറയുന്നു.