കൊറോണ വൈറസ് ബാധ മൂലം പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ. പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും പ്രീമിയർ ലീഗ് ഏതെങ്കിലും താരത്തിൽ പൂർത്തിയാക്കേണ്ട ഒന്നാണെന്നും ഹെൻഡേഴ്സൺ പറഞ്ഞു.
ലീഗിൽ ഇനിയും 9 മത്സരങ്ങൾ കൂടി കളിയ്ക്കാൻ ഉണ്ടെന്നും അതിൽ നിന്ന് പരമാവധി മത്സരങ്ങൾ ജയിക്കാനാണ് ലിവർപൂളിന്റെ ശ്രമമെന്നും ഹെൻഡേഴ്സൺ പറഞ്ഞു. ലിവർപൂളിന് മാത്രമല്ല പ്രീമിയർ ലീഗിന് മുഴുവനും ഒരു ഘട്ടത്തിൽ സീസൺ അവസാനിപ്പിക്കണമെന്ന ചിന്ത ഉണ്ടായിരുന്നെന്നും ലിവർപൂൾ ക്യാപ്റ്റൻ പറഞ്ഞു.
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം പ്രീമിയർ ലീഗ് ജൂൺ 17ന് പുനരാരംഭിക്കുമെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ലിവർപൂളിന് കിരീടം നേടാൻ 9 മത്സരങ്ങളിൽ നിന്ന് 2 വിജയങ്ങൾ മാത്രം മതി. പ്രീമിയർ ലീഗിന്റെ തലപ്പത്ത് ലിവർപൂളിന് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 25 പോയിന്റിന്റെ ലീഡ് ഉണ്ട്.